തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്.
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലെ അഞ്ചാം പ്രതിയാണ് അജിത്ത്. ഇയാളഎ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. കളിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി പറഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഞായറാഴ്ചയാണ് അജിത്ത് കസ്റ്റഡിയിലായത്. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പൊലീസ് മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.