അയക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് പോകുന്നു; കൊച്ചിയിൽ ക്യുആർ കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്

കൊച്ചിയിലെ കടകളില്‍ ക്യുആര്‍കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്. കടയില്‍ വെച്ചിട്ടുള്ള ക്യുആര്‍കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് എടുത്ത വേറെ ഒരു കോഡ് ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കാക്കനാടുള്ള രണ്ട് കടകളില്‍ നിന്നും ഇത്തരത്തില്‍ അയ്യായിരം രൂപയോളം തട്ടിയെടുക്കപ്പട്ടു. പടമുകളില്‍ മത്സ്യക്കച്ചവടം നടത്തുന്ന ഉസ്മാനും, മാംസക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിന് ഇരയായത്.

കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ ക്യുആര്‍കോഡിലൂടെ അയക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്കാണ് പോയി കൊണ്ടിരുന്നത്. ഇത് വ്യാപാരികള്‍ അറിഞ്ഞിരുന്നില്ല. മത്സ്യം വാങ്ങാനെത്തിയവര്‍ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് മനസ്സിലായത്.

രണ്ട് കടകളിലും മാറ്റിയൊട്ടിച്ചിരിക്കുന്നത് ഒരേ ക്യുആര്‍കോഡ് ആണ്. ഇപ്പോള്‍ ഇത് പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് ആരാമെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം