കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ അറ്റകുറ്റ പണി; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം; പലതും വഴി തിരിച്ച് വിടും

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ അടക്കമുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എന്‍ജിനീയറിങ് ജോലികളുടെ ഭാഗമായി പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.

രാവിലെ 7.20ന് പാലക്കാട് ടൗണില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06806 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ മെമു സെപ്റ്റംബര്‍ ആറിന് പോത്തന്നൂരില്‍ യാത്ര അവസാനിപ്പിക്കും. .

ട്രെയിന്‍ നമ്പര്‍ 06805 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12.05ന് പോത്തന്നൂരില്‍നിന്നാകും ഷൊര്‍ണൂരിലേക്കു പുറപ്പെടുക. രാവിലെ 7.15ന് പുറപ്പെടുന്ന 06819 ഈറോഡ്-പാലക്കാട് ടൗണ്‍ മെമു സെപ്റ്റംബര്‍ ആറിന് ഇരുഗൂര്‍, പോത്തന്നൂര്‍ വഴി തിരിച്ചുവിടും. സിങ്കനല്ലൂര്‍, പീളമേട്, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് ഒഴിവാക്കും.

ആലപ്പുഴ-ധന്‍ബാദ് (ട്രെയിന്‍ നമ്പര്‍ 13352), എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി (നമ്പര്‍ 12678) ട്രെയിനുകള്‍ സെപ്റ്റംബര്‍ ആറിനും കോയമ്പത്തൂര്‍ ഒഴിവാക്കി പോത്തന്നൂര്‍, ഇരുഗൂര്‍ വഴി തിരിച്ചുവിടും. സെപ്റ്റംബര്‍ നാലിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന (നമ്പര്‍ 12626) ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള സൂപ്പര്‍ ഫാസ്റ്റും കോയമ്പത്തൂര്‍ ഒഴിവാക്കി ഇരുഗൂര്‍, പോത്തന്നൂര്‍ വഴിയാകും തിരുവനന്തപുരത്തെത്തുക.

Latest Stories

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു