കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചു; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കെ.വി തോമസിന് എതിരെ നടപടി: താരിഖ് അന്‍വര്‍

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് സംബന്ധിച്ച് കെ വി തോമസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി രണ്ടു ദിവസത്തിനകം യോഗം ചേരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തോമസിനെതിരെ സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ എന്നിവയടക്കമുള്ള നടപടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കെ വി തോമസ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് അദ്ദേഹത്തിന് അച്ചടക്ക സമിതി കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു.

ഗരുതരമായ അച്ചടക്ക ലംഘനമാണ് കെ വി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടത്. അതേ സമയം അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തതിന് പിന്നില്‍ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്നാണ് കെ.വി തോമസിന്റെ ആരോപണം.

Latest Stories

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?