സുജയ കലക്കി, മറിച്ചു, ഒഴിച്ചുവെന്ന് ട്രോളിനായി മുഖഭാവം കാട്ടുന്നതാണ് നിങ്ങളുടെ അജണ്ട; വിവരമുള്ള കാര്യങ്ങള്‍ പറയണം; ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; റിപ്പോര്‍ട്ടറില്‍ തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകരും ഇടയ്ക്ക് നിന്ന് മുതലാളിയും. ഇന്നലെ വൈകിട്ട് ചര്‍ച്ച ചെയ്ത ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്. മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനും ചര്‍ച്ചയില്‍ ഉണ്ണി ബാലകൃഷ്ണനും ഉണ്ടായിരുന്നു.

കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിന് സുജയ പാര്‍വതി പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ ആക്രമിച്ചതിനെ നികേഷ് കുമാറും ആന്റോ അഗസ്റ്റിനും ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

പ്രതിപക്ഷത്തിന് സമരം ചെയ്യാന്‍ പോലും ആകുന്നില്ലെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തെയാണ് എല്‍ഡിഎഫ് നവകേരള സദസ്സിനായി ഉപയോഗിക്കുന്നതെന്ന് സുജയ വാദിച്ചു. എന്നാല്‍, ഇക്കാര്യം തുറന്ന് കാട്ടാന്‍ പ്രതിപക്ഷത്തിന് പോലും കഴിയുന്നില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെുടുത്ത് കൊണ്ട് സംസാരിച്ച ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്.

തുടര്‍ന്നാണ് ഈ വിഷയത്തില്‍ നികേഷ് കുമാര്‍ സംസാരിക്കാന്‍ ആരംഭിച്ചത്. അദേഹം ംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ സുജയ നിരന്തരം തടസപ്പെടുത്തികൊണ്ടിരുന്നു.നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. എന്നാല്‍, ഇത് അവഗണിച്ച് പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് ഇടയില്‍ കയറി വീണ്ടും തര്‍ക്കിച്ചു.

ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായയത്. പുശ്ചിശ്ചിച്ച് ഞാന്‍ സുജയെ കാണുന്നത് ആ നിലയില്‍ പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണ് കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് സര്‍ക്കാര്‍ ഡാറ്റ ഉണ്ടാക്കുകയാണെന്നും നികേഷ് പറഞ്ഞു. ഇതിനിടയില്‍ കയറി വീണ്ടും സുജയ നികേഷ് കുമാറിന്റെ സംസാരം തടസപ്പെടുത്തുകയും നിങ്ങളോട് സഹതാപമാണ് തോന്നുന്നതെന്നും പറഞ്ഞു.  ഷൂ ഏറിയുന്നതല്ല രാഷ്ട്രീയം എന്നും സര്‍ക്കാര്‍ പരാതികള്‍ കേള്‍ക്കാന്‍ എത്തുമ്പോള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും 2016ലെ തിരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി ജനം നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മിനെക്കുറിച്ചല്ലേ നികേഷ് ഇതു പറയുന്നതെന്ന് സുജയ ഈ സമയം തിരിച്ച് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് സംസാരിച്ച നികേഷ് വിവരമുള്ളത് എന്തെങ്കിലും പറയാന്‍ സുജയയോട് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ പറയുന്നത് മനസിലാക്കാനുള്ള വിവരം നികേഷ് കുമാറിന് ഇല്ലെന്ന് ഇതിനു മറുപടിയായി സുജയ പറയുന്നുണ്ട്.

ഇതോടെയാണ് നികേഷ് പൊട്ടിത്തെറിച്ചത്. ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു. നിങ്ങളുടെ പ്രശ്‌നം അതാണ്. നിങ്ങള്‍ എടുക്കുന്ന നിലപാട് ആര്‍എസ്എസ്‌കാര്‍ക്ക് ട്രോള്‍ ഉണ്ടാക്കാനുള്ള വസ്തുക്കള്‍ സൃഷ്ടിക്കുക എന്നതാണ്.

നാലഞ്ചു പേരുള്ള ഈ ചര്‍ച്ചയില്‍ നിങ്ങള്‍ ഏറ്റവും തരംതാണ നിലപാടാണ് എടുക്കുന്നത്. നിങ്ങളുടെ ആ രീതിയിലുള്ള വര്‍ത്തമാനത്തിന് ഞാന്‍ നിന്നു തരണമെന്നാണോ ഉദേശിക്കുന്നത്. സാര്‍ പറയുന്നതെല്ലാം ശരിയെന്ന് പറഞ്ഞ് നിന്നു തരണോയെന്ന് ഇതിനിടയ്ക്ക് കയറി സുജയ ചോദിക്കുന്നുണ്ട്.

എന്നാല്‍, നിങ്ങളോട് തര്‍ക്കാക്കാന്‍ ഞാന്‍ ഇല്ലെന്നും എന്റെ പോയിന്റുകളാണ് ചര്‍ച്ചയില്‍ ഉയര്‍ത്തുന്നതെന്നും നികേഷ് തിരിച്ചടിച്ചു. നിങ്ങളുടെ വിയോജിപ്പ് നിങ്ങളുടെ സമയത്ത് കയറി പറയൂ. അല്ലാതെ എല്ലാത്തിലും കയറി തലയിടരുതെന്ന് താക്കീതും അദേഹം നല്‍കി. ഞാന്‍ പറയുന്നതിന്റെ ഇടയില്‍ കയറി പറയേണ്ട. സംഘപരിവാര്‍ അജണ്ട എന്റെ അടുത്ത് ഇറക്കരുത്. ട്രോളുകളില്‍ ഞാന്‍ വരുന്ന സമയത്ത് സുജയാ പാര്‍വതി കലക്കി, മറിച്ചു, ഒഴിച്ചു എന്നു പറയിപ്പിക്കാനുള്ള സ്‌ക്രിപ്റ്റ് ഉണ്ടാക്കണം.

Read more

അതിന് വേണ്ടിയുള്ള പണിയെടുക്കരുത്. ഞാന്‍ ഇവിടെ ഇരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിട്ടാണ്. എനിക്ക് എന്റെ വാദം പറയാനുണ്ടാവും അതുമാത്രം കേട്ടോളുകയെന്നും നികേഷ് മുന്നറിയിപ്പ് നല്‍കി. ഇതോടെ ചര്‍ച്ച സുജയതന്നെ ഇടപെട്ട് അവസാനിപ്പിക്കുകയും ബ്രേക്കിലേക്ക് പോകുകയുമായിരുന്നു. ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. ചാനലില്‍ ഉള്ളില്‍ പുകഞ്ഞിരുന്ന കാര്യങ്ങളാണ് ചര്‍ച്ചയിലൂടെ പുറത്തുവന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.