ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം; പത്തു കോടിയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍; മാതൃകാപരം

ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പത്തു കോടി രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു. ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്ക് പ്രവര്‍ത്തനസഹായമായി പത്തു കോടി രൂപ നല്‍കാനും ഭരണാനുമതിയായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ചാണ് നടപടി.

അന്താരാഷ്ട്രതലത്തില്‍ അക്കാദമികമായി മുന്നില്‍ നില്‍ക്കുന്ന മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള സെമിനാറുകള്‍ക്കായുള്ള യാത്രകള്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാകും.

ഗവേഷകരുടെ വിദേശയാത്രാ ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സര്‍ക്കാര്‍ വഹിക്കുക. വിദേശ സര്‍വ്വകലാശാലകളില്‍ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണപഠനങ്ങള്‍ക്കാകും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് റിസ്‌ക് ഫണ്ട് നല്‍കുക. ഉന്നതവിദ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, വ്യവസായ വികസന കോര്‍പ്പറേഷന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തിരഞ്ഞെടുക്കുക.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍