ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണില്‍ നിന്ന് ജനാധിവാസ കേന്ദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബഫര്‍സോണില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടാ. ഇക്കാര്യത്തില്‍ ചിലര്‍ അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയുടെ ഹിയിറിംഗില്‍ കോടതിയില്‍ എല്ലാ രേഖകളും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയും ജിവനോപാധികളെയും നശിപ്പിക്കുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിവാസ കേന്ദ്രങ്ങളെ ബഫര്‍സോണുകളില്‍ നിന്ന് ഒഴിവ്വാക്കണമെന്ന് തന്നെയാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. യു ഡി എഫിന്റെ നിലപാടാണ് ഇതില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ജനവാസ മേഖല ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യുഡി എഫ് സര്‍ക്കാര്‍കോടതിയില്‍ നല്‍കിയില്ല. ബഫര്‍ സോണ്‍ പരിധി 12 കി മി വരെ വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ബഫര്‍ സോണില്‍ ഏറ്റവും കൂടുതല്‍ കടും പിടുത്തം കാണിച്ചത് അന്ന് മന്ത്രിയായിരുന്ന ജയറാം രമേശാണ്.
കേന്ദ്രം ഇളവുകള്‍ തന്നത് തന്നെ ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദ്ധം മൂലമാണെന്നും പിണറായി പറഞ്ഞു. ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ഇടതു സര്‍ക്കാരിന്റെ നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ അനാവിശ്യമായി ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.