ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണമായും റദ്ദാക്കി. എറണാകുളം ഗുരുവായൂര്‍ സ്പെഷ്യലും ഇന്ന് സര്‍വീസ് നടത്തില്ല. ഒല്ലൂര്‍ യാഡിലെ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സര്‍വീസില്‍ മാറ്റം വരുത്തിയത്.

അതേസമയം, ഇന്നത്തെ മലബാര്‍ എക്സ്പ്രസ്സും ചെന്നൈ മെയിലും കൊച്ചുവേളി വരെ മാത്രമാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിലാണ് ഇതില്‍ മാറ്റം വരുത്തിയത്.

തിങ്കളാഴ്ച മം?ഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും,

Read more

06423 കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടത്തും 06430 നാ?ഗര്‍കോവില്‍- കൊച്ചുവേളി എക്‌സ്പ്രസ് സ്‌പെഷ്യല്‍ നേമത്തും യാത്ര അവസാനിപ്പിക്കും.16629 തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ പകല്‍ 3.05നും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.