വെള്ളവും പൊള്ളും; സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. ലിറ്ററിന് ഒരു പൈസയാണ് കൂടിയത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.

അതേസമയം, ഏപ്രില്‍ ഒന്നിനും വെള്ളക്കരം കൂട്ടുമെന്ന ആശങ്കയുണ്ട്. 2021 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് വെള്ളക്കരത്തിന്റെ അടിസ്ഥാനനിരക്ക് അഞ്ചുശതമാനം കൂട്ടുന്നതിനുള്ള ഉത്തരവു നിലവിലുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷവും ഇതു നടപ്പാക്കിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ലിറ്ററിന് ഒരു പൈസവീതം കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. വില വര്‍ധന നിലവില്‍വരുന്ന വിധത്തില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഗസറ്റ് വിജ്ഞാപനം വന്നിട്ടുള്ളതില്‍ ഏപ്രിലിലെ പതിവുവര്‍ധന ഒഴിവാക്കിയതായി പറയുന്നില്ല.

സ്വയംഭരണസ്ഥാപനങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് 2021 മുതല്‍ എല്ലാ സാമ്പത്തികവര്‍ഷവും വെള്ളക്കരത്തിന്റെ അടിസ്ഥാനനിരക്കില്‍ അഞ്ചുശതമാനം വര്‍ധന വരുത്തിയത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയില്ലെങ്കില്‍ ഇത്തവണയും അതു തുടരും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു