Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പഞ്ചാബില്‍ നിന്ന് ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച ഗോതമ്പ് എത്തിയത് 10 മാസത്തിന് ശേഷം; ചാക്കുകളില്‍ നിറയെ പുഴുക്കളും എലിയും

, 1:49 pm

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) പഞ്ചാബില്‍ നിന്നു ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച ഗോതമ്പ് എത്തിയത് പത്ത് മാസത്തിന് ശേഷം. 60 ടണ്‍ ഗോതമ്പാണ് മാസങ്ങള്‍ക്ക് ശേഷം ആലപ്പുഴയിലേക്ക് എത്തിയത്. ഇന്നലെ രാവിലെ വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചാക്കുകളില്‍ നിറയെ എലികളും പുഴുക്കളുമാണ് ഉണ്ടായിരുന്നത്.

ആറ് ലോഡ് ഗോതമ്പാണു വാഗണിലുണ്ടായിരുന്നത്. എന്നാല്‍ ഇവ ഗുഡ്‌സ് ഷെഡ്ഡില്‍ നിന്ന് എഫ്‌സിഐ ഗോഡൗണിലേക്കു മാറ്റിയെങ്കിലും ഉള്ളില്‍ കയറ്റാതെ വരാന്തയിലും മറ്റുമായി അട്ടിയിട്ടിരിക്കുകയാണ്. എഫ്‌സിഐ ബുക്ക് ചെയ്ത 12 വാഗണുകളില്‍ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നേരത്തേ എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്നു.

മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്ത വാഗണ്‍ വൈകിയതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്‌സിഐ അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികളുണ്ടാകുവെന്നും അവര്‍ അറിയിച്ചു. അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യില്ലെന്നും അവ നശിപ്പിച്ച് കളയുമെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

Advertisement