കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യാത്ര; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ കാറില്‍ അപകടരമായ രീതിയില്‍ യാത്ര ചെയ്ത യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ കാറിന്റെ സണ്‍റൂഫിലിരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്ത യുവാവിനെതിരെയാണ് നടപടി.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയപാതയില്‍ കുമളിയില്‍ നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലായിരുന്നു ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിന്റെ സണ്‍റൂഫിലിരുന്ന് യുവാവ് യാത്ര നടത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. എന്നാല്‍ സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ തേനി ആര്‍ടിഒയ്ക്ക് കത്ത് നല്‍കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവാവ് അഭ്യാസ പ്രകടനം നടത്തിയ വാഹനത്തിന് പിന്നില്‍ സഞ്ചരിച്ച വാഹനത്തിലിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Latest Stories

"ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്"; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

ഹിസ്ബുള്ള തലവന്റെ അഭിസംബോധനക്കിടെ ബെയ്‌റൂത്തിന് മുകളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; ലബനാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാന കരാര്‍ തയാറാക്കാമെന്ന് ഹസന്‍ നസറുള്ള

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍