റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ നാളെ പൊലീസിന് സമര്‍പ്പിച്ചേക്കും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അന്വേഷണവും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും തുടരുകയാണ്. ഇന്നലെയാണ് റിഫയുടെ മൃതദേബം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

തുടരന്വേഷണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് റിഫയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ് കേസെടുത്തത്.

ദുബായിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

Latest Stories

സുപ്രീം കോടതിയില്‍ നിന്ന് വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും; രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവര്‍ണര്‍ക്കെന്ന് എംഎ ബേബി

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; താജ് റസിഡന്‍സി ഹോട്ടലില്‍ തെളിവെടുക്കും; ഭീകരന്‍ കണ്ടത് 13 മലയാളികളെ; സാബിറുമായുള്ള ബന്ധവും പരിശോധിക്കുന്നു

ഒരുകോടിയിലേറെ വൃക്ഷത്തൈ നട്ട് നാടിന് തണണ്‍ കുടനിവര്‍ത്തി; ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ച 'വൃക്ഷമനുഷ്യ'ന്‍ അന്തരിച്ചു

പൊലീസുകാരനെ ആക്രമിച്ചു; പാലക്കാട് നഗരസഭയിലേക്ക് ഓടിക്കയറി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

IPL 2025: യവൻ മുന്നെ നിന്നാകെ യെമനുക്കും കൊല നടുങ്ങും...സെഞ്ച്വറി ആഘോഷത്തിൽ അഭിഷേക് പുറത്ത് എടുത്ത കുറിപ്പ് വലിയ സമർപ്പണം; ഇതുപോലെ രീതി മുമ്പ് കാണാത്തത്

IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി