'37 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിക്ക് മേലെ അവകാശം'; ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്

തൃശൂർ ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്. വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. തങ്ങൾ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി. അതേസമയം കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി.

അതേസമയം വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കേരളത്തില്‍ നടക്കുന്ന വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും നല്‍കിയ നിവേദനത്തില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

നീതി ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. മുനമ്പത്തിന് നീതി കിട്ടിയിരിക്കും. വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു.

അതിനിടെ, മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുനമ്പം ഭൂമിപ്രശ്നത്തക്കുറിച്ച് സംസാരിക്കാനെത്തിയ സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലാണ് മുനമ്പം സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. മുനമ്പം വിഷയത്തില്‍ ശാശ്വതപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും