ആര്‍എസ്എസിന്റെ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെ എന്‍ എ ഖാദര്‍ സാഹിബേ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ കെ എന്‍ എ ഖാദറിനെതിരെയും ആര്‍എസ്എസിനെയും പരിഹസിച്ചത്.
സംഘികള്‍ താങ്കള്‍ക്ക് അണിയിച്ചു തന്ന ഷാള്‍ പ്രവാചക നിന്ദ നടത്തി ഇന്ത്യന്‍ സംസ്‌കൃതിയെ ലോകത്തിനു മുന്നില്‍ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ലെയെന്നും റിജില്‍ കെ എന്‍ എ ഖാദറിനോട് ചോദിച്ചു. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത നടപടിയാണ് മുസ്ലീം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിജില്‍ പോസ്റ്റില് കുറിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.
ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.