കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്. പേഴ്സണല്‍ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞ ദിവസം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ജനസമക്ഷം പരിപാടിക്കെതിരായ പ്രതിഷേധത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനമേറ്റത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്. പ്രശോഭ് മൊറാഴക്ക് പുറമേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയുംകേസ് എടുത്തിട്ടുണ്ട്.
കണ്ണൂരില്‍ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്ക് ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്..സംഘര്‍ഷത്തിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് ഇപ്പോള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.