യുവതാരങ്ങള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം വെറും അഭ്യൂഹം മാത്രം, തെളിവില്ല: ഋഷിരാജ് സിംഗ്

മലയാള സിനിമയിലെ യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നു എന്ന ആരോപണം അഭ്യൂഹം മാത്രമാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇതിന് തെളിവുകള്‍ ഇല്ലെന്നും ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വെച്ച് എന്താണ് ചെയ്യാന്‍ സാധിക്കുക. താന്‍ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിരുന്നില്ല.” ഋഷിരാജ് സിംഗ് പറഞ്ഞു.

ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയിലെ യുവതലമുറയ്ക്ക് എതിരെ ലഹരി ആരോപണവുമായി രംഗത്തെത്തിയത്. യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ ആരോപിച്ചത്.

Latest Stories

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം