Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തതായി വ്യാജ പ്രചാരണം, കേസെടുത്ത് പൊലീസ്; സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പേജുകള്‍ നിരീക്ഷണത്തിലെന്ന് സൂചന

, 2:49 pm

കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായി വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജ പ്രചാരണം ശക്തമായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല പേജുകളിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പേജുകള്‍ പൊലീസ് നിരീക്ഷണത്തിലെന്നാണ് സൂചന.

ഋഷിരാജ് സിംഗ് തന്നെയാണ് വ്യാജ പ്രചരണത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കിയത്. കേസില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു.

Advertisement