സൂര്യാഘാതത്തിന് സാധ്യത, 12 മുതല്‍ 3 വരെ വിശ്രമവേള; തൊഴില്‍ സമയത്തില്‍ പുനക്രമീകരണം

സംസ്ഥാനത്ത് ചൂട് ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയത്തില്‍ പുനക്രമീകരണം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്.

പുറത്ത് ജോലി നോക്കുന്ന താഴിലാളികളുടെ ജോലി സമയം മെയ് 10 വരെയാണ് പുനക്രമീകരിച്ചിരിക്കുന്നത്. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest Stories

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; അഗ്നിശമന സേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന മേധാവി

എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഇറാനുമായി ബന്ധപ്പെട്ട എണ്ണ ടാങ്കറുകൾക്കും ചൈനയുടെ 'ടീപ്പോട്' റിഫൈനറിക്കും നേരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക

അടൂരില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്

ന്യൂയോർക്ക് ടൈംസ് രഹസ്യ ചൈന യുദ്ധ കഥ; പെന്റഗൺ ചോർത്തൽ ഏജൻസികളെ നേരിടാൻ എലോൺ മസ്‌ക്

സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയില്ല; നാല് ക്യാമറകള്‍ നിര്‍ബന്ധമെന്ന് കെബി ഗണേഷ് കുമാര്‍

ഇന്ത്യ- ക്യൂബ ബിസിനസ് സമ്മേളനം സാമ്പത്തിക നയതന്ത്രപരമായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നു; ആഴത്തിലുള്ള സഹകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് സമ്മേളനമെന്ന് ക്യൂബ ഉപപ്രധാനമന്ത്രി

കോഴിക്കോട് ലഹരിക്ക് അടിമയായ മകന്റെ നിരന്തര വധഭീഷണി; ഒടുവില്‍ പൊലീസിനെ ഏല്‍പ്പിച്ച് മാതാവ്

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം