അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധം; കലാമണ്ഡലത്തിൽ ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. ചൊവ്വാഴ്ച  വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ രാമകൃഷ്ണനെ ക്ഷണിച്ചത്.

സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.

കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ. അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചത്.

മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വിമർശങ്ങൾ ഉയർന്നിട്ടും പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നായിരുന്നു സത്യഭാമയുടെ നിലപാട്. സത്യഭാമക്കെതിരെ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

Latest Stories

" എന്റെ അവസാന ക്ലബ് ആ ടീം ആയിരിക്കും, വിരമിക്കാനുള്ള സമയം അടുക്കാറായി"; ലയണൽ മെസിയുടെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഷാരോണ്‍ വധക്കേസ്; കേസിലെ വിധി നാളെ

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉദ്ദേശം മോഷണമെന്ന് പോലീസ്

ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

" മെസിയെ അലട്ടുന്നത് ആ ഒരു പ്രശ്നമാണ്, അതിനെ തരണം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല"; വമ്പൻ വെളിപ്പെടുത്തലുമായി അർജന്റീനൻ താരം

നിലപാടില്‍ എങ്ങനെ മാറ്റം വന്നു; മദ്യനിര്‍മ്മാണ ശാല അനുവദിച്ചതില്‍ ദുരൂഹതയെന്ന് വിഡി സതീശന്‍

അമേരിക്കയില്‍ ഇനി പ്രഭുവാഴ്ച

68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; നിക്ഷേപകര്‍ക്ക് സുവര്‍ണാവസരങ്ങളുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി

സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍

ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്‌കാരം