റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

വഞ്ചിയൂര്‍ കോടതിക്കുമുന്നില്‍ സിപിഎം റോഡും വസ്തുവും കൈയേറിയെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും സിപിഎം കൈയേറിയെന്നാണ് ആരോപണം. കൈയേറിയ ഭൂമിയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കും ഡ്രൈവിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ സ്ഥാപിച്ചെന്നാണ് ആരോപണം.

അനധികൃത ബിനാമി സ്ഥാപനങ്ങളും തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവി രാജേഷ് പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത നടപ്പാതയിലെ കാഴ്ചപരിമിതര്‍ക്കായുള്ള ടൈലുകള്‍ ഉള്‍പ്പെടെ ഇളക്കിമാറ്റി പാര്‍ട്ടി സ്മാരകത്തിന്റെ നിറത്തില്‍ ടൈലുകള്‍ പാകിയെന്നും രാജേഷ് ആരോപിക്കുന്നു.

കയ്യൂക്കിന്റെ ബലത്തില്‍ ബിനാമി ഡ്രൈവിംഗ് സ്‌കൂളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി. സിപിഎം നേതാക്കളുടെ ചെറിയ പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു കൈയേറ്റത്തിന് തുടക്കം. ആ സ്ഥാനത്ത് ഇപ്പോള്‍ ഇഎംഎസിന്റെയും എകെ ഗോപാലന്റെയും വലിയ പ്രതിമകള്‍ സ്ഥാപിച്ചെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം കൗണ്‍സിലര്‍ ഗായത്രിബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡും സ്താപിച്ചിട്ടുണ്ട്. വസ്തുവും റോഡും കയ്യേറുന്നതിന് നേതൃത്വം നല്‍കിയ സിപിഎം ഏര്യാസെക്രട്ടറി വഞ്ചിയൂര്‍ പി.ബാബുവിനും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവിനും സിപിഎം നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

Latest Stories

കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

ഇസ്രായേലികളോടുള്ള അമേരിക്കക്കാരുടെ സഹതാപം 24 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിൽ; സർവേ റിപ്പോർട്ട്

ഉക്രെയ്ൻ യുദ്ധത്തിന് 'സൈനിക പരിഹാരമില്ല', സൗദി യോഗങ്ങൾക്ക് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ

ലൊക്കേഷനില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.. പിന്നീട് അവസരങ്ങളില്ല: അനീഷ് രവി

മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണു; ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം

"മയക്കുമരുന്നിനെതിരായ യുദ്ധ"ത്തിന്റെ പേരിൽ കൂട്ടകൊലപാതകം; ഐസിസി വാറണ്ടിനെ തുടർന്ന് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ മനിലയിൽ അറസ്റ്റിൽ

IPL 2025: ഡൽഹി ക്യാപിറ്റൽസിന് വീണ്ടും ഷോക്ക്, ഇത്തവണ പണി കിട്ടിയത് കെ.എൽ രാഹുലിലൂടെ; മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? ഉണ്ണി മുകുന്ദനെ പിന്തുണച്ചതാണ്, വിമര്‍ശിച്ചതല്ല..; സാധികയുടെ കമന്റ് വൈറല്‍

കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിൽ

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പലസ്തീൻ വിഷയത്തിൽ പ്രതിഷേധിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; ഇത് 'ആദ്യത്തെ അറസ്റ്റ്' ആയിരിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്