റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ വളരും. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ രൂപകല്‍പന മെച്ചപ്പെടണമെന്നും റോഡപകടങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ സമാപന യോഗത്തിലാണു രാഹുല്‍ റോഡുകളുടെ രൂപകല്‍പനയെ പരാമര്‍ശിച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍