പറവൂരിലെ പെട്രോള്‍ പമ്പിലും കവര്‍ച്ച; 1,30000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു

എറണാകുളത്തും പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. പറവൂരിലെ രംഭ ഓട്ടോ ഫ്യുവല്‍സിലാണ് കവര്‍ച്ചയുണ്ടായത്. 1,30000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കവിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പല്ലാത്തതിനാല്‍ ഇന്നലെ രാത്രി 11 മണിക്ക് തന്നെ പമ്പ് ക്ലോസ് ചെയ്ത് ജീവനക്കാര്‍ വീട്ടില്‍ പോയിരുന്നു. രാവിലെ ആറുമണിക്ക് പമ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

ഇന്നലെ രാത്രി കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലും കവര്‍ച്ച നടന്നിരുന്നു. 50,000 രൂപ കവര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച നടന്നത്. പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പണം കവര്‍ന്നത്.

മുഹമ്മദ് റാഫിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ആക്രമി പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്

പിന്നീട് തുണി ഉപയോഗിച്ച് ജീവനക്കാരന്റെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടിയ ശേഷം ആക്രമി ഓഫീസാകെ പരിശോധിച്ചു. ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര സഭ; വിശുദ്ധ കുർബാന മധ്യേ മുഴുവൻ പള്ളികളിലും പ്രാർത്ഥന നടത്തും

IPL 2025: ഐപിഎല്‍ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം, ഇവിടെ ഒരുപാട് മികച്ച വേദികളുണ്ട്, ലീഗ് കഴിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ക്ക് അതിനായും ഒരുങ്ങാം, നിര്‍ദേശവുമായി മുന്‍ താരം

ഓപ്പറേഷൻ സിന്ദൂർ; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു

നോ എന്നു പറഞ്ഞാൽ നോ! ഡിയർ കോമ്രേഡ് മുതൽ ലിയോ വരെ; സായ് പല്ലവി നിരസിച്ച സിനിമകൾ

നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും വീടുകളുണ്ട്, സാധാരണക്കാര്‍ എവിടെ പോകും? സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് എംപി പാര്‍ലമെന്റില്‍

INDIAN CRICKET: അദ്ദേഹം എനിക്ക് വളരെ സ്‌പെഷ്യലാണ്. ആ സൂപ്പര്‍താരം കൂടെയുളളതിനാലാണ് ഞാന്‍ കപ്പടിച്ചത്, തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

ഷഹബാസ് വധക്കേസ്; കുറ്റാരോപിതനായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചു

വലിയ ശബ്ദമാണ് ആദ്യം കേട്ടത്, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി..; ജയ്‌സാല്‍മീറില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തി