ഒരു മാസത്തിന് ശേഷം റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് തുടങ്ങിയ ബസിനെ ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. മൈലപ്രയിൽ വെസിച്ചാണ് ബസ് എംവിഡി തടഞ്ഞത്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ ബസിനെ അനുവദിച്ചു.
അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് റോബിന്‍ ബസ് യാത്ര ആരംഭിച്ചത്. മുന്‍കൂട്ടി ബുക്കു ചെയ്തിട്ടുള്ള 41 യാത്രക്കാരുമായാണ് ഈ ബസ് കോയമ്പത്തൂരിലേക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്.
Read more
കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി വിധിയുടെ സഹായത്തോടെ ബസ് വിട്ടുനല്‍കിയത്. അന്നുതന്നെ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞിരുന്നു. 82,000 രൂപ പിഴ അടച്ചാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് ബസ് വിട്ടുനല്‍കിയത്.