സഹകരണ ബാങ്കുകള്‍ നഷ്ടത്തിലായപ്പോള്‍ ഇനി എസ്ബിഐ പൂട്ടിക്കാന്‍ നിര്‍ദേശിക്കുമോ; സംരംഭങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്നില്ല; സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് റോബിന്‍ ബസ് ഉടമ

സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നുപറഞ്ഞ് ഇനി എസ്ബിഐ പ്രവര്‍ത്തനം പൂട്ടിക്കെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമോയെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ്. എന്റെ ബസ് പിടിച്ചെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

എന്നാല്‍, പലയിടത്തും ബസ് തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടല്‍ തുടരുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളര്‍ത്താനാണ് ശ്രമം. കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദേഹം പറഞ്ഞു. നിയമാനുസൃതം സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല. എന്ത് പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയന്‍ മാര്‍ഗത്തില്‍ മാത്രമായിരിക്കും പോരാട്ടമെന്നും ഗിരീഷ് പറഞ്ഞു. മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് സര്‍വീസിന് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിഴയിട്ടിരുന്നു. ചൊവ്വാഴ്ച്ച കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ബുധനാഴ്ച്ച പുലര്‍ച്ച പത്തനംതിട്ടയില്‍ വെച്ചാണ് ബസിന്ന് പിഴയിട്ടത്. 7500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്. എല്ലാ സീറ്റും ബുക്കിങ്ങില്‍ നിറഞ്ഞാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍-പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ