സിഎംആർഎലിൽ തിരിമറി; കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആർഒസി, കോടതിയിൽ നൽകിയ റിപ്പോർട്ട് പകർപ്പ് പുറത്ത്

സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേടെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ട്. ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്ന് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്‌ഥിതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയിലാണ് മറുപടി.

സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു എന്ന് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം മാത്രമാണ് എസ്എഫ്ഐഒ നടത്തുന്നതെന്നും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂവെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ