കൊച്ചിയിലെ ഗ്രാന്റെ കാസ ഹോട്ടലില്‍ റൂമെടുത്ത് ലഹരി വില്‍പ്പന; യുവതിയടക്കം എട്ട് പേര്‍ അറസ്റ്റില്‍

കൊച്ചിയിലെ ഹോട്ടലില്‍ ലഹരി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് യുവതി അടക്കം എട്ടു പേര്‍ അറസ്റ്റില്‍. കൊച്ചി മാമംഗലത്തെ ഗ്രാന്റെ കാസ ഹോട്ടലിലാണ് ഹോട്ടലില്‍ റൂമെടുത്ത് ലഹരി വില്‍പ്പന നടത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹങ്ങളും പിടിച്ചെടുത്തു.

ആലുവ സ്വദേശി റെച്ചു റഹ്മാൻ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്‌സൈസും കസ്റ്റംസും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും 55ഗ്രാം എം ഡിഎഎഎ പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി എത്തിച്ചത്.

കൊല്ലം സ്വദേശികളാണ് ലഹരി വാങ്ങാനായി എത്തിയത്.ദുബായില്‍ വെച്ചാണ് ഇവര്‍ക്ക് വില്‍പ്പനക്കാരെ പരിചയപ്പെട്ടത്. പിടിയിലായവര്‍ നേരത്തയും ലഹരിക്കേസില്‍ പ്രതികളായവരാണ്.

Latest Stories

ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ ശ്രമം; നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ഏകീകൃത കുര്‍ബാന നടത്താത്ത വൈദികര്‍ സഭയില്‍നിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കും; ളോഹ ഊരിവാങ്ങും; എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതന്മാര്‍ക്കെതിരെ വത്തിക്കാന്‍

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!