Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

നവകേരള നിര്‍മാണത്തിനായി പനംമ്പള്ളി നഗറില്‍ റോട്ടറി ക്ലബ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു; നിങ്ങള്‍ക്കും പങ്കെടുക്കാം

, 4:52 pm

മഹാപ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലൊന്നായ പറവൂരിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് ‘റണ്‍ ഫോര്‍ ലൈഫ്’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. റോട്ടറി ക്ലബ് കൊച്ചിന്‍ സെന്‍ട്രല്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം ഡിസംബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് പനമ്പിള്ളി നഗറില്‍ നിന്നും ആരംഭിക്കും.

വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും റോട്ടറി ക്ലബ് ഡിസ്ട്രിക് ഡയറക്ടര്‍ രാജ്‌മോഹന്‍ നായരും സംയുക്തമായി റണ്‍ ഫോര്‍ ലൈഫ് ഉദ്ഘാടനം ചെയ്യും.

ഇത് നാലാം തവണയാണ് റോട്ടറി ക്ലബ് കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കുന്നത്. പനമ്പിള്ളി നഗറില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം 5, 10 കിലോമീറ്ററുകളിലായി രണ്ടു ഘട്ടമായാണ് നടത്തുന്നത്. പങ്കെടുവാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി

www.rotarycochincentral.org/run4life

വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിളിക്കേണ്ട നമ്പര്‍ 9446044006, 9847009066. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍ പ്രസിഡണ്ട് ബിജു ജോണ്‍, സെക്രട്ടറി ഗൗതം പ്രേംചന്ദ്, കണ്‍വീനര്‍ ഫിലിപ്പ് ജോര്‍ജ്ജ്, പബ്ലിക് ഇമേജ് ചെയര്‍മാന്‍ വിനയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement