കേരളീയം പരിപാടിക്കെതിരെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് ആര്‍എസ്പി; പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ വിയോജിപ്പ് വ്യക്തമാക്കി ഷിബു ബേബി ജോണ്‍

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് ആര്‍എസ്പി. 31ന് വൈകുന്നേരം 4മുതല്‍ പിറ്റേന്ന് 12 മണി വരെയാണ് ആര്‍എസ്പി സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്. അതേ സമയം സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വിയോജിപ്പ് വ്യക്തമാക്കി കൊണ്ടാണ് സ്വന്തം നിലയക്കുള്ള സമര പരിപാടിയെ കുറിച്ച് അറിയിച്ചത്.

പിണറായിയുടെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണ്. യുഡിഎഫ് ഇത് ഗൗരവമായി ഏറ്റെടുക്കണം. മുഖ്യമന്ത്രി അഴിമതിയ്ക്ക് പുതിയ വഴി വെട്ടി തുറന്നിരിക്കുകയാണ്. കേരളീയര്‍ മണ്ടന്മാരാണെന്ന ധാരണയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും വേണ്ട വിധത്തില്‍ അവയില്‍ പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായില്ലെന്ന വിമര്‍ശനമാണ് ആര്‍എസ്പിയുടെ നിലപാടിലൂടെ വ്യക്തമാക്കുന്നത്.

ജനങ്ങള്‍ പിണറായി സര്‍ക്കാരിനെക്കൊണ്ട് വലഞ്ഞിരിക്കുകയാണെന്നും ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി മുന്‍പന്തിയില്‍ നിന്ന് യുഡിഎഫ് പോരാടണമെന്നും ആര്‍എസ്പി ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഒരു ഘടകകക്ഷി പരസ്യമായി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി