ആര്‍എസ്എസ് ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടന; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നെന്ന് ബിനോയ് വിശ്വം

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസ്താവനയെ തള്ളി സിപിഐ. ആര്‍എസ്എസ് വലിയ സംഘടനയാണെന്ന ഷംസീറിന്റെ പ്രസ്താവന വലിയ രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു.

ആര്‍എസ്എസ് ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നു. എഡിജിപി ആര്‍എസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എഡിജിപിയുടെ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത് സിപിഐ ആയിരുന്നു.

കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു.

അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്നും തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ആവശ്യമുയര്‍ത്തി.

നേരത്തെ ഇതേ ആവശ്യവുമായി സിപിഐയുടെ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാറും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. സിപിഐയുടെ നിലപാട് തന്നെ ആയിരുന്നു വിഷയത്തില്‍ എല്‍ഡിഎഫിനും.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ അന്ന് തന്നെ ആരോപിച്ചിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയ്ക്കും സംഭവത്തില്‍ ഗുണമുണ്ടായതായി സിപിഐ ആരോപിച്ചു.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ