കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ഗാനമേളയില്‍ സിപിഎം വിപ്ലവ ഗാനം പാടിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ജില്ലയില്‍ സമാനമായ മറ്റൊരു സംഭവം. ഇത്തവണ പ്രതിക്കൂട്ടിലായത് പക്ഷേ സിപിഎം അല്ല, ആര്‍എസ്എസ് ആണ് വിവാദത്തിന് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് സംഭവം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്നാണ് പരാതി. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതില്‍ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ കൊടി തോരണങ്ങളും ബോര്‍ഡും ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല. ഇതുകൂടാതെയാണ് കഴിഞ്ഞ ദിവസം നടന്ന ഉത്സവ പരിപാടിക്കിടെ ആര്‍എസ്എസ് ഗണഗീതം പാടിയെന്നാണ് പരാതി.

ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ പറയുന്നു.

നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് ക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിച്ചത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു കലാകാരന്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ അതില്‍ ഒന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞതായും ട്രൂപ്പ് വ്യക്തമാക്കി.

Latest Stories

മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള റോഡ് മാർഗം ജമ്മുവിലേക്ക്; ഇന്ത്യൻ പതാക ഘടിച്ചിച്ച വാഹനത്തിൽ യാത്ര, ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും

'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ

INDIAN CRICKET: വെറുതെ ഞങ്ങളുടെ നെഞ്ചത്തോട്ട് കേറണ്ട; രോഹിത് എടുത്തത് അവന്റെ സ്വന്തം തീരുമാനം: രാജീവ് ശുക്ല

മലയാള ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തത്രപാടില്‍; നിമിഷം തോറും വാര്‍ത്ത നല്‍കാന്‍ ഇത് ഐപിഎല്‍ മത്സരമല്ല; മലയാള മാധ്യമങ്ങളുടെ ആവേശവാര്‍ത്തകള്‍ക്കെതിരെ ശബരിനാഥ്

ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തു; ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സര്‍ക്കാരിനെതിരെ തെരുവില്‍; പാക്കിസ്ഥാനില്‍ ആഭ്യന്തരയുദ്ധം; ഇന്ത്യയുടെ തിരിച്ചടി തുടരുന്നു

IPL 2025: അങ്ങനെ ഐപിഎലിന്റെ കാര്യത്തിൽ തീരുമാനമായി; അടിയന്തര യോഗം കൂടാൻ ബിസിസിഐ

ഇതാ വലിയ ഇടയന്‍; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവ പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന പുതിയ നാമം സ്വീകരിച്ചു; അമേരിക്കന്‍ സ്വദേശി

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത