ആര്‍ എസ് എസ് ദണ്ഡിന്റെ നീളം കുറക്കുന്നു

നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ എസ് എസ് തങ്ങളുടെ പരിശീലന പരിപാടിയില്‍ സമൂലമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുടെ സായുധപരീശനമായ കോഴ്‌സായി ഒ ടി സി അഥവാ ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്. അതോടൊപ്പം സംഘടയുടെ അടയാളമായ മുള ദണ്ഡിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്.

ജൂലായ് 13 മുതല്‍ 15 വരെ ഊട്ടിയില്‍ നടന്ന ദേശീയ കാര്യകാരിണി യോഗത്തില്‍ ഇതിനെക്കുറിച്ച് വലിയ ചര്‍ച്ച നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം നടക്കുന്ന ചേരുന്ന കേന്ദ്രീയ കാര്യകാരി മണ്ഡല്‍ ഇക്കാര്യത്തില്‍ തിരുമാനം എടുക്കും. ഏതാനും വര്‍ഷം മുമ്പ് ഗണവേഷം ( യൂണിഫോമിന്റെ) പരിഷ്‌കരണവും നടത്തിയിരുന്നു. കാക്കി ട്രൗസറിനും പകരം പാന്റാക്കിമാറ്റി.

മൂന്ന് വര്‍ഷം നീളുന്നതാണ് ആര്‍ എസ് എസിന്റെ ഒ ടി സി അഥവാ സംഘശിക്ഷാ വര്‍ഗ് ആദ്യ രണ്ട് വര്‍ഷമാണ് ഇരുപത് ദിവസവും മൂന്നാം വര്‍ഷം 25 ദിവസവുമാണ് കോഴ്‌സ്. മൂന്നാം വര്‍ഷത്തെ പരിശിശീലനം നാഗ്പൂരിലാണ്. ഇവ ചുരുക്കി ഒന്നാം വര്‍ഷം 15 ദിവസവും, രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 20 ദിവസവും നടത്താണ് ഇപ്പോള്‍ സംഘടന ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഇസ്‌ട്രേക്ടേര്‍സ് ട്രെയിനിംഗ് കോഴ്‌സ് തുടങ്ങിയ പ്രാഥമിക കോഴ്‌സുകളും സംഘടനക്കുണ്ട്.ആദ്യ വര്‍ഷത്തിലെ പരിശീലന ക്യാമ്പുകള്‍ സംഘ് ശിക്ഷ വര്‍ഗ് എന്ന പേരിലും മറ്റ് വര്‍ഷങ്ങളിലേത് കാര്യകര്‍ത്ത വികാസ് ശിവിര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനും സാധ്യതയുണ്ട്

Latest Stories

ഞാന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കി; സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; നല്‍കിയത് വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിമയനടപടിയുമായി എംവി ജയരാജന്‍

മായങ്കിനെ ഒന്നും പേടിയില്ല, അവനെ പോലെയുള്ളവരെ സ്ഥിരമായി നെറ്റ്സിൽ നേരിടുന്നതാണ്; ബംഗ്ലാദേശ് നായകൻ പറഞ്ഞത് ഇങ്ങനെ

അന്ന് നടനുമായുള്ള പ്രണയ വിവാഹം മുടങ്ങി; മാസങ്ങള്‍ക്കകം മറ്റൊരാളുമായി നടി ശ്രീഗോപികയുടെ വിവാഹം

അടുത്തൊന്നും തിയേറ്ററില്‍ എത്തില്ല, അജിത്തിന്റെ 'വിടാമുയര്‍ച്ചി' വൈകും; കാരണം ഇന്ത്യന്‍ 2വിന്റെ പരാജയം!

'ഗോദയിലെ രാഷ്ട്രീയം' മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

സഞ്ജു സാംസൺ v/s ഋതുരാജ് ഗെയ്ക്വാദ്; പുതിയ സ്ഥാനം നൽകാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

"എംബപ്പേ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം"; താരത്തെ പിന്തുണച്ച് ഫ്രാൻസ് പരിശീലകൻ

'അയാളുടെ സീരിയല്‍ നടിയായ ഭാര്യ ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം'; ബീന ആന്റണിക്കെതിരെ മീനു മുനീര്‍, നിയമനടിക്ക് ഒരുങ്ങി താരം

8 പന്തിൽ 36 റൺസും കൂടാതെ 2 വിക്കറ്റും, ധോണി ഞെട്ടിച്ച ഹോങ്കോംഗ് ക്രിക്കറ്റ് സിക്സ് ടൂർണമെന്റ്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്