മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പര്‍ മതമാഫിയയാണെന്നു ആര്‍എസ്എസ് മുന്‍ ബൗദ്ധിക് പ്രമുഖ് സോമശേഖരന്‍; 'ബാബ രാംദേവ് അധോലോക സാമ്രാജ്യത്തിന്റെ ഉടമ'

മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പര്‍ മതമാഫിയാണെന്നു ആര്‍എസ്എസ് മുന്‍ ബൗദ്ധിക് പ്രമുഖും കേസരി പത്രത്തിന്റെ പത്രാധിപരുമായ സോമശേഖരന്‍. കൈരളി പീപ്പിളിനു നല്‍കിയ അഭിമുഖത്തിലാണ് സോമശേഖരന്‍ ഹൈന്ദവവത്കരണത്തിനും ആര്‍എസ്എസ് നിലപാടുകള്‍ക്കും എതിരെ രംഗത്തെത്തിയത്.

ആര്‍എസ്എസിന്റെ നിലപാടുകള്‍ ശുദ്ധഅസംബന്ധമാശണന്നും അത് ആ പ്രസ്ഥാനത്തിന്റെ തശന്ന തകര്‍ച്ചയ്ക്കുവഴിവെയ്ക്കുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. മനസില്‍ ചാപല്യമുള്ളവരെ ആള്‍ദൈവങ്ങളുടെ പിറകേ പോകുന്നതില്‍ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ടു പിന്തിരിപ്പിക്കണം. ആര്‍എസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം നിലപാടുകള്‍. ദൈവത്തിന്റെ അടുത്ത ആളുകളാണ് എന്ന് പറയുന്നവര്‍ മനോരോഗത്തിന്റെ ലക്ഷണമുള്ളവരാണെന്നും സോമശേഖരന്‍ വ്യക്തമാക്കി.

ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളവര്‍ വലിയ അധോലോക സാമ്രാജ്യത്തിന്റെ ഉടമകളാണെന്നും സോമശേഖരന്‍ പറഞ്ഞു. ബാബാ രാംദേവും അമൃതാനന്ദമയിയും കച്ചവടം ചെയ്യുന്നത് ആത്മീയതയാണ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇവരുടെ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മതമാഫിയ എന്നു വിളിക്കുന്നതെന്നും സോമശേഖരന്‍ പറഞ്ഞു.

ശ്രീശ്രീ രവിശങ്കറിനെതിരെയും അദ്ദേഹം രംഗത്തെത്തി. രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ ഒരിക്കലും അടുപ്പിക്കരുത്. ഇത്തരം മാഫിയകളെ നിലയ്ക്കു നിര്‍ത്താനും നടപടി കൈക്കൊള്ളണം. മതത്തെയും ആത്മയതയേയും കച്ചവടമാക്കുന്ന ഇത്തരക്കാരുമായി സംഘപരിവാര്‍ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. അതില്‍ തനിക്കു അതൃപ്തിയുണ്ടെന്നും സോമശേഖരന്‍ പറഞ്ഞു.

Read more

ആര്‍എസ്എസിനു മതത്തിന്റെ പേരില്‍ വിവേകം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചു. അവര്‍ക്ക് ആള്‍ദൈവങ്ങളോടുള്ള സ്നേഹബം വര്‍ദ്ധിക്കുകയാണ്. നിലവില്‍ ആള്‍ദൈവങ്ങളുടെ പടിയിലമര്‍ന്ന പ്രസ്ഥാനമാണു സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.