കോഴിക്കോട് മുക്കം മണാശേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ആർ.എസ്.എസിന്റെ പൂർണ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.