പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

പി വി അൻവർ എംഎല്‍എ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം. ജയിൽ മോചിതനായ പി വി അൻവർ പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും. അതേസമയം സന്ദർശനം കോൺഗ്രസ്സ് പ്രവേശന നീക്കത്തിന്റെ ഭാഗമായാണെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമാവുക പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടാണ്. മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നത് നിര്‍ണ്ണായകമാണ്. 12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കും.

അതേസമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന് ജാമ്യം ലഭിച്ചിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി അന്‍വറിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest Stories

വയനാട് ടൗൺഷിപ്പിന്റെ കല്ലിടൽ മാർച്ച് 27ന്, നിർമാണം അതിവേഗം നടക്കുമെന്ന് മന്ത്രി കെ രാജൻ

അഫാനുമായി ലത്തീഫിന്റെ വീട്ടിൽ രണ്ടാംഘട്ട തെളിവെടുപ്പ്, പരിശോധനക്കായി ബോംബ് സ്ക്വാഡും

കെവി തോമസ് ഒരു പാഴ്ചിലവ്; പൂര്‍ണ പരാജയം; കണക്ക് പോലും നല്‍കാന്‍ അറിയില്ല; കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

അന്ന് മണിച്ചേട്ടന്‍ അരികില്‍ ഉണ്ടായില്ല, വിളിച്ചിട്ടും കിട്ടിയില്ല.. ആ സമയത്താണ് ഞങ്ങള്‍ ഒരുപോലെ വിഷമിച്ചത്..; 9 വര്‍ഷത്തിന് ശേഷം നിമ്മി

കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

ഇസ്രായേലികളോടുള്ള അമേരിക്കക്കാരുടെ സഹതാപം 24 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിൽ; സർവേ റിപ്പോർട്ട്

ഉക്രെയ്ൻ യുദ്ധത്തിന് 'സൈനിക പരിഹാരമില്ല', സൗദി യോഗങ്ങൾക്ക് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ

ലൊക്കേഷനില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.. പിന്നീട് അവസരങ്ങളില്ല: അനീഷ് രവി

മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണു; ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം

"മയക്കുമരുന്നിനെതിരായ യുദ്ധ"ത്തിന്റെ പേരിൽ കൂട്ടകൊലപാതകം; ഐസിസി വാറണ്ടിനെ തുടർന്ന് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ മനിലയിൽ അറസ്റ്റിൽ