എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍പിഐ അത്താവലെ വിഭാഗം വഴിയാണ് എസ് രാജേന്ദ്രന്‍ വലതുപക്ഷത്തേക്കെന്നാണ് വിവരം. ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്റെ ഇതുസംബന്ധിച്ച പ്രതികരണം പുറത്തുവന്നിട്ടുണ്ട്.

എസ് രാജേന്ദ്രന്‍ ആര്‍പിഐയില്‍ ചേരുമെന്നാണ് നുസ്രത് ജഹാന്‍ അറിയിച്ചത്. ഉടന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇന്ന് കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ നടക്കുമെന്നും നുസ്രത് ജഹാന്‍ പറഞ്ഞു. ഇന്ന് രാത്രി ആര്‍പിഐ അത്താവലെ വിഭാഗം നേതാവ് രാംദാസ് അത്താവാലയുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.

എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് പോകുമെന്ന് ഏറെ കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി രാജേന്ദ്രന്‍ സിപിഎമ്മുമായി അകലം പാലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.

Latest Stories

RCB UPDATES: ആർസിബി ക്യാമ്പിൽ പൊട്ടിത്തെറി, വിരാട് കോഹ്‌ലിയുടെ പ്രവർത്തികളിൽ നിന്ന് അത് വ്യക്തം; വഴക്ക് ആ താരവുമായി; വീഡിയോ കാണാം

അമേരിക്ക ചൈന താരിഫ് യുദ്ധം തുടരുന്നു; ചൈനക്കെതിരെ 145% തീരുവ ചുമത്തി, ട്രംപിന്‍റെ 'പ്രതികാര ചുങ്കത്തി'നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന

CSK UPDATES: സൂക്ഷിച്ചോ ബാക്കി ടീമുകൾ ഒകെ ഒന്ന് കരുതി ഇരുന്നോ, ധോണി നായകനായി എത്തുമ്പോൾ അവൻ...; മുൻ ഇന്ത്യൻ നായകനെ പുകഴ്ത്തി സൗരവ് ഗാംഗുലി

'അമേരിക്ക-ചൈന തീരുവയുദ്ധം'; ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി, പ്രധാന സൂചികകൾ വീണ്ടും താഴേക്ക്

6 വയസുകാരന്റെ കൊലപാതകം പീഡനശ്രമം എതിർത്തതോടെ; വിവരം പുറത്തറിയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, ഇരുപതുകാരൻ അറസ്റ്റിൽ

മാളയെ നടുക്കി കൊലപാതകം; 6 വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഇരുപതുകാരനായ പ്രതി പിടിയിൽ

IPL 2025: ആ ടീമിന്റെ ആരാധകരാണ് ഏറ്റവും മികച്ചത്, അവർ താരങ്ങളെ ഏറ്റവും മോശം അവസ്ഥയിലും പിന്തുണക്കും; ചെന്നൈ ഉൾപ്പെടെ ഉള്ള ടീമുകളെ കൊട്ടി രവിചന്ദ്രൻ അശ്വിൻ

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ, വിശദമായി ചോദ്യം ചെയ്യും

IPL 2025: ഇനിമേൽ ആ ടെറിട്ടറി എന്റെ ഈ ടെറിട്ടറി എന്റെ എന്നൊന്നും പറയേണ്ട വിട്ടു പിടി, ദി വേൾഡ് ഈസ് മൈ ടെറിട്ടറി; ബാംഗ്ലൂരിനോട് പക വീട്ടിയുള്ള കെഎൽ രാഹുലിന്റെ ആഘോഷം വൈറൽ