എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി

ദേവികുളം മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ നേതാവ് നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നതായും പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടതായും രാജേന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും പാര്‍ട്ടി തിരിച്ചെടുക്കാത്തതില്‍ എസ് രാജേന്ദ്രന് അതൃപ്തിയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. അതേ സമയം പാര്‍ട്ടി സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം എടുത്തില്ലെങ്കില്‍ മറിച്ച് ചിന്തിക്കേണ്ടി വരുമെന്ന നിലപാടിലാണ് രാജേന്ദ്രന്‍.

തന്നെ പുറത്ത് നിറുത്തന്നതിന് പിന്നില്‍ ചില പ്രാദേശിക നേതാക്കളാണെന്നും സിപിഎം അകറ്റി നിറുത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 2006,2011,2016 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എസ് രാജേന്ദ്രന്‍ ദേവികുളത്ത് നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം