Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശബരിമല: തെരുവിലെ പ്രതിക്ഷേധങ്ങളെ പ്രതിരോധിക്കാന്‍ പൊതുജനകൂട്ടായ്മയുമായി എല്‍ഡിഎഫ്; നിലപാട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു

, 6:53 pm

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫും തെരുവിലേക്കിറങ്ങുന്നു. വിധിയുടെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ 16 മുതല്‍ എല്‍ഡിഎഫ് പൊതുജനകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വിശദീകരണയോഗങ്ങളില്‍ പങ്കെടുക്കും. വിശ്വാസത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപനീക്കമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീകോടതി വിധി എല്‍ഡിഎഫ് യോഗം ചര്‍ച്ചചെയ്തു. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍എസ്എസ്, ബിജെപി, യുഡിഎഫ് എന്നിവരെല്ലാം അതിന് പിന്നിലുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തെരുവിലിറക്കി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക, മന്ത്രിമാരെ തടയുക എന്നീ നിലയിലേക്ക് സമരം വഴിമാറ്റിയിട്ടുണ്ട്. ഭരണഘടനയെ ഉയര്‍ത്തിപിടിക്കേണ്ടതിന് പകരം ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് നിലപാട് വിശദീകരിക്കാന്‍ 16ന് തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. തുടര്‍ന്ന് 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് 30നകം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ പൊതു കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

Advertisement