Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

അറസ്റ്റുകളും കേസുകളും പുലിവാലായി; ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഉപരോധത്തില്‍ നിന്നും പിന്മാറി , സംഘപരിവാര്‍ നീക്കം പൊലീസ് നടപടി പേടിച്ച്

, 1:05 pm

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ പിന്മാറിയതായി ശബരിമല കര്‍മസമിതി അറിയിച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ട ഇതിനകം തന്നെ നിരവധി പേര്‍ക്കെതിരെ അറസ്റ്റും കേസുകളും വന്നതിനെ തുടര്‍ന്നാണ് ഉപരോധത്തില്‍ നിന്നും കര്‍മസമിതി പിന്മാറിയിരിക്കുന്നത്. ഉപരോധനത്തിന് പകരം അയ്യപ്പഭക്ത സംഗമം നടത്തും.

സമരം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് ഉപരോധം നടത്തുമെന്ന് ശബരിമല കര്‍മസമിതി പ്രഖ്യാപിച്ചത്. പക്ഷേ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കര്‍മസമിതി നടത്തിയ ഹര്‍ത്താലും മറ്റും പ്രതിഷേധങ്ങളിലും വ്യാപക ആക്രമണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയുകയും ചെയ്തിരുന്നു. ഉപരോധം നടത്തിയാലും അറസ്റ്റും കേസും വരുമെന്ന പേടി കാരണമാണ് സംഘ് പരിവാര്‍ നീക്കം ഉപേക്ഷിച്ചത്. ശബരിമല കര്‍മസമിതിയോട് ഉപരോധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത് ആര്‍എസ്എസാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 20 ന് വൈകുന്നേരം നടത്തുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ അമൃതാനന്ദമയിയെ പങ്കെടുപ്പിക്കും.

പ്രതിഷേധങ്ങള്‍ പുനപരിശോധ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന 22 വരെ നടത്താനാണ് നിലവില്‍ സംഘ് പരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisement