Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി ആക്രമിച്ചു, മല കയറാനാവാതെ മടങ്ങി

, 5:30 pm

ശബരിമല കര്‍മ്മ സമിതി നേതാവും ബി.ജെ.പിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു.

ബുധനാഴ്ച പുലര്‍ച്ചയോടെ. പമ്പയില്‍ വെച്ചാണ് നേതാവിനെ കാട്ടുപന്നി ആക്രമിച്ചത്. പന്നി പുറകേ ഓടി തേറ്റകൊണ്ട് വെട്ടുകയായിരുന്നു.

വലത്തേ കാല്‍മുട്ടിന് ആഴത്തില്‍ മുറിവേറ്റു. പിന്നീട് ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം നടത്തുന്നതിനായി പമ്പയില്‍ എത്തിയപ്പോഴാണ് പിറകെ എത്തിയ പന്നി് ഹരികുമാറിനെ ആക്രമിച്ചത്.

ശബരിമലയില പ്രതിഷേധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹരികുമാര്‍.പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാന്‍ ആകാതെ ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി.

Advertisement