ശബരിമല മകരവിളക്ക് ഇന്ന്, പ്രാര്‍ത്ഥനയോടെ ഭക്തര്‍; തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക ഉച്ചവരെ

മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശിനത്തിനായി കാത്തിരിക്കുകയാണ്. കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. അതേസമയം ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

ശബരിമലയിൽ സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു. വൈകീട്ട് ആറേ കാലോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും.

മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.

Latest Stories

ജന്തർ മന്തർ റോഡിലെ ഏഴാം നമ്പർ ബംഗ്ലാവ് ഉൾപ്പെടെയുള്ള ചരിത്രപരമായ സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ്

നെടുമങ്ങാട് അപകടം: ബസ് ഡ്രൈവറുടെ അലംഭാവമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന്; ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു

ബിഹാർ ജാതി സർവേ വ്യാജം, രാജ്യവ്യാപകമായി ജനസംഖ്യാ കണക്കെടുപ്പ് ആവശ്യമാണ്: കോൺഗ്രസ് പ്രവർത്തക യോഗത്തിൽ രാഹുൽ ഗാന്ധി

'കാൻസർ ഇപ്പോൾ സ്വന്തം ശരീരം നശിപ്പിക്കുന്നു': പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

താൻ നിരപരാധിയാണ്, ഏത് അന്വേഷണവും നേരിടാൻ തയ്യാർ: ഐ സി ബാലകൃഷ്ണൻ

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു

ഹൈപ്പോതൈറോയിഡിസം, അനീമിയ എന്നീ ഇരട്ട വെല്ലുവിളികളെ നേരിടാൻ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കെജ്രിവാളിന്റെ കാറിന് നേര്‍ക്ക് കല്ലേറ്; പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് ആംആദ്മി പാര്‍ട്ടി; പാര്‍ട്ടി പ്രവര്‍ത്തകനെ കാറിടിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ചികിത്സാ പിഴവ് ആരോപണം; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു

ട്രെന്‍ഡിനൊപ്പം പിടിച്ചു നില്‍ക്കാനാവാതെ മമ്മൂട്ടി; റീ റിലീസില്‍ പാളി സിനിമകള്‍! 'പലേരി മാണിക്യം' മുതല്‍ 'ആവനാഴി' വരെ ദുരന്തം