വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.

Latest Stories

അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റതിൽ കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതി, പ്രതിഷേധം

ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍