ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം എട്ടായി

കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) തുടങ്ങിയവരാണ് മരിച്ചത്.

കേരള തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി.

ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest Stories

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍