'ശബരിമല ആരാധനയ്ക്കുള്ള സ്ഥലം, അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ല'; പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി

പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണെന്നും അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി.

ശബരിമലയില്‍ പ്രീപെയ്ഡ് ഡോളി സര്‍വ്വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണി മുടക്കിയിരുന്നു. തുടര്‍ന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ചാണ് ഡോളി സർവീസുകാർ പണിമുടക്കിയത്.

Latest Stories

ഷോക്കാകുമോ വൈദ്യുതി ബിൽ? നിരക്ക് വർധനയിൽ തീരുമാനം ഇന്ന്; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും

ശിശുക്ഷേമ സമിതിയിലെ ആയമാരെ സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉപദ്രവമേറ്റ കുട്ടികളെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി