ശബരിമല വിധി; സംസ്ഥാനത്ത് കനത്ത ജാഗ്രത, സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസിന്റെ കനത്ത ജാഗ്രതാനിര്‍ദേശം. അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ജാഗ്രതയും സംസ്ഥാനത്ത് പുലര്‍ത്തുന്നുണ്ട്.

യുവതീ പ്രവേശന വിധിക്കു ശേഷം ശബരിമലയില്‍ മുമ്പുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല വിഷയത്തിലെ ഹര്‍ത്താലും നിലയ്ക്കല്‍ അക്രമത്തിലും അടക്കം 2200 കേസുകളിലായി ഏഴായിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്

വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. നവംബര്‍ 15 മുതല്‍ ജനുവരി 16 വരെ അഞ്ച് ഘട്ടങ്ങളിലായി സുരക്ഷ ഒരുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ 10,000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു