ടി20 പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നു; മുന്നില്‍ ഇനി സി.പി.എം മാത്രം; അംഗത്വ കാമ്പയിന്‍ കണക്കുകളുമായി സാബു എം. ജേക്കബ്

കേരളത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായി ടി20 മാറിയെന്ന് ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. 42 ദിവസം മുമ്പ് തുടങ്ങിയ അംഗത്വ ക്യാംപെയിനിലൂടെയാണ് കോണ്‍ഗ്രസിനെ മറികടന്ന് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിന് അഞ്ച് ലക്ഷം മെമ്പര്‍ഷിപ്പേ കേരളത്തിലുള്ളൂ, ഞങ്ങള്‍ ഇതുവരെ ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. ഇനി മറികടക്കാന്‍ സിപിഎം മാത്രമെ മുന്നിലുള്ളൂവെന്നും സാബു ജേക്കബ് പറഞ്ഞു.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് തലം തൊട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ടി20. മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ജനങ്ങളാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി തെരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ ടി20ക്കൊപ്പം ചേര്‍ന്നെന്നും അദേഹം അവകാശപ്പെട്ടു.

ടി20 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. പക്ഷെ, അത് സത്യമല്ല. സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍ ആ സീറ്റ് ഞങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയിക്കാമായിരുന്നു. കൂടുതല്‍ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ് എല്ലായിടത്തും തോറ്റതെന്നും സാബു പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം