സജി ചെറിയാനും ഇപി ജയരാജനും ജാഗ്രത പുലര്‍ത്തണം; വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കള്‍ക്ക് സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശമുള്ളത്.

സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍ തുക വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സര്‍ക്കുലര്‍ പലരും കണക്കിലെടുക്കുന്നില്ല. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകള്‍ക്കുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളുടെ പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ സാഹചര്യം പാര്‍ട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങള്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ട്. ഇരുനേതാക്കളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവര്‍ത്തന വീഴ്ചകളെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ധിക്കുന്നുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപി ജയരാജന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നത് ഗൗരവകരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

Latest Stories

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

കാത്തിരിപ്പിന് വിരാമം.. തമിഴ്‌നാട് പ്ലാന്റ് തുറക്കാൻ റെഡിയായി ഫോർഡ്

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വ്‌ളാദിമിര്‍ പുടിന്‍

മഞ്ജു വാര്യര്‍ക്കും രക്ഷയില്ല! ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുചിത സ്പര്‍ശനം; വീഡിയോ ചര്‍ച്ചയാകുന്നു

'തുടരും' കണ്ട് പൂരപ്പറമ്പിലേക്ക്; ട്രെയ്‌നിലിരുന്ന് വ്യാജ പതിപ്പ് കണ്ടയാള്‍ തൃശൂരില്‍ പിടിയില്‍