'എഴുതാനും വായിക്കാനും അറിയില്ല'; സജി ചെറിയാന്‍ പനി പിടിച്ച് കിടപ്പില്‍; തിരികെ എത്തിയാല്‍ തിരുത്തുമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തിരുത്താത്തതില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ പനി പിടിച്ച് കിടപ്പിലാണെന്നും അവധിയ്ക്ക് ശേഷം തിരികെ എത്തുമ്പോള്‍ തിരുത്തുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

പ്രസ്താവന സജി ചെറിയാന്‍ തിരുത്തിയില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായെത്തിയത്. സംസ്ഥാനത്ത് എസ്എസ്എല്‍സി പാസായ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണെന്ന് ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ സജി ചെറിയാന്‍ പറഞ്ഞു. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ കൂട്ടിക്കിച്ചേര്‍ത്തു.

ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ മന്ത്രി, വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് വസ്തുതാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇപ്പോള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മികവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രീപ്രൈമറി തലം മുതല്‍ പാഠ്യപദ്ധതി പരിഷ്‌കരണം ഉള്‍പ്പെടെ നടപ്പിലാക്കി വരികയാണ്. അദ്ധ്യാപകര്‍ക്ക് യഥാസമയം പരിശീലനം നല്‍കി വരുന്നു. ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കി വരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?