സജി ചെറിയാന്റെ വിവാദ പ്രസംഗം: വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് സംഘാടകര്‍

മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തു. വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകരുടെ മൊഴി.

ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോ താന്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയ മറുപടി. അതേസമയം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്ന വീഡിയോ പ്രസംഗം വിവാദമായതോടെ ഡിലീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ വീണ്ടെടുക്കാന്‍ പൊലീസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തെ സമീപിക്കും.

മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ തുടങ്ങിയവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. 20 പേര്‍ക്കാണ് ഇന്ന് ഹാജാരാകാനായി നോട്ടീസ് നല്‍കിയത്. കുറച്ചുപേര്‍ അസൗകര്യം അറിയച്ചതിനാല്‍ അവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്