കോതമംഗലത്തെ സ്വകാര്യ സ്‌കൂളില്‍ കഞ്ചാവ് വില്‍പ്പന; അഞ്ച് പേര്‍ പിടിയില്‍, സെക്യൂരിറ്റി ഓടി രക്ഷപെട്ടു

കോതമംഗലത്തെ് സ്വകാര്യ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് വില്‍പ്പന. സെക്യൂരിറ്റി ജീവനക്കാര്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നു. ഇവിടെ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് പരിശോധനയ്ക്കിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.

എക്സൈസ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌കൂളില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശിയായ സാജു ബിജു എന്നയാളും നെല്ലിക്കുഴി സ്വദേശിയായ യാസിമും ചേര്‍ന്നാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയ്ക്കിടെ വില്‍പ്പന നടത്തിയിരുന്ന രണ്ട് പേരും ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ഓഫീസിലും വാഹനങ്ങളിലും സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ഓഫീസില്‍ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

സിസി ടിവി സിസ്റ്റം തകരാറിലായിരുന്നതിനാല്‍ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം