കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നേതൃത്വം നല്‍കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു. പതിനൊന്ന് അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതിയുടെ പ്രഥമ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി സിദ്ദിഖ് എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെസി ജോസഫ്, ജോസഫ് വാഴക്കന്‍, എപി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍, കെ ജയന്ത്, വിഎസ് ശിവകുമാര്‍, ഷാഫി പറമ്പില്‍ എംഎല്‍എ, എന്‍ സുബ്രഹ്‌മണ്യന്‍, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങള്‍.
ബുധനാഴ്ച വൈകുന്നേരം ചേരുന്ന പ്രഥമ യോഗത്തില്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ മുരളീധരന്‍, എംഎം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ജനുവരി 21ന് കാസറഗോഡ് നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും.